കുടിവെള്ള കണക്​ഷൻ വിച്ഛേദിച്ചെന്ന് പരാതി; പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെതിരെ കേസ്​

മൂവാറ്റുപുഴ: പൊലീസിൽ നൽകിയ പരാതി പിൻവലിക്കാത്തതിന്‍റെ പേരിൽ കുടുംബത്തിന്റെ കുടിവെള്ള കണക്​ഷൻ വിച്ഛേദിച്ചെന്ന പരാതിയിൽ മഞ്ഞള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ടോമി തന്നിട്ടമാക്കലിനെതിരെ വാഴക്കുളം പൊലീസ് കേസെടുത്തു. വാഴക്കുളം പള്ളിപ്പറമ്പിൽ ലൂസി വർഗീസിന്‍റെ കുടിവെള്ള കണക്​ഷൻ തകർത്തെന്നാണ് പരാതി. 47 കുടുംബങ്ങൾക്ക്​ ജനങ്ങൾ പിരിച്ചെടുത്ത തുക ഉപയോഗിച്ച് നിർമിച്ച കുടിവെള്ള പദ്ധതിയിൽനിന്നുള്ള കണക്​ഷനാണ് തകർത്തത്. വിധവയായ ലൂസിക്ക്​ ആരോഗ്യ പ്രശ്നമുള്ളതിനാൽ കുന്നിനുതാഴെനിന്ന് വെള്ളം കൊണ്ടുവരാൻ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് 15,000 രൂപ മുടക്കിയെടുത്തതാണ് കണക്​ഷൻ. ലൂസിയും അയൽവാസിയും തമ്മിലുള്ള അതിർത്തിത്തർക്കത്തിൽ വാഴക്കുളം പൊലീസിൽ പരാതിയുണ്ട്. പരാതി പിൻവലിക്കണമെന്ന രണ്ടാം വാർഡ് മെംബർ കൂടിയായ ടോമിയുടെ ആവശ്യം ലൂസി അംഗീകരിച്ചില്ല. ഇതേതുടർന്ന് ചൊവ്വാഴ്ച രാവിലെ ലൂസിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയാണ് ടോമിയും സംഘവും കുടിവെള്ള കണക്​ഷൻ തകർത്തതെന്ന് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.