അങ്കമാലി: നഗരസഭ പരിധിയിലെ ദേശീയപാതയോരത്ത് ഏക്കർകണക്കിന് കൃഷിയിടം നികത്തുന്നത് നഗരസഭ ചെയർമാൻ റെജി മാത്യുവിന്റെ നേതൃത്വത്തിൽ തടഞ്ഞു. ഡോൺ ബോസ്കോ സ്കൂളിന് സമീപം ഏതാനും ദിവസങ്ങളായി നികത്തൽ തുടരുകയായിരുന്നു. നാട്ടുകാർ അറിയിച്ച പ്രകാരം നഗരസഭ ചെയർമാൻ റെജി മാത്യു, ഉപാധ്യക്ഷ റീത്തപോൾ, സ്ഥിരം സമിതി അധ്യക്ഷൻ ബാസ്റ്റിൻ. ഡി. പാറയ്ക്കൽ, കൗൺസിലർ മനു നാരായണൻ എന്നിവർ വില്ലേജ് ഓഫിസർ, കൃഷി ഓഫിസർ, നഗരസഭ ഹെൽത്ത് എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവരോടൊപ്പം സ്ഥലത്തെത്തി തടയുകയായിരുന്നു. നികത്തിയ ഭാഗത്തെ മണ്ണ് നീക്കുമെന്നും റിപ്പോർട്ടുകൾ മേലധികാരികൾക്ക് നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മണ്ണ് മാഫിയകളെ നിയന്ത്രിക്കാൻ നഗരസഭ കർശനനടപടി സ്വീകരിച്ച് വരുകയാണെന്ന് ചെയർമാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.