കുട്ടികളെ ഉപേക്ഷിച്ചുപോയ യുവതിയും കാമുകനും അറസ്റ്റിൽ

ചെങ്ങന്നൂർ: പ്രായപൂർത്തിയാകാത്ത രണ്ട്​ കുട്ടികളെ ഉപേക്ഷിച്ച യുവതി കാമുകനൊപ്പം അറസ്റ്റിൽ. മുളക്കുഴ പെരിങ്ങാല ശ്രീനന്ദനം വീട്ടിൽ അഞ്ജന (35), ചെങ്ങന്നൂർ അങ്ങാടിക്കൽ കൊച്ചാദിശ്ശേരി വീട്ടിൽ കെ.ആർ. സുജിത്ത് (36) എന്നിവരെയാണ് അറസ്റ്റ്​ ചെയ്തത്​. ഭർതൃവീട്ടിൽ കഴിഞ്ഞിരുന്ന അഞ്ജന കഴിഞ്ഞ 11ന് പുലർച്ച രണ്ടിനാണ് സുജിത്തിനൊപ്പം പോയത്. അഞ്ജനയുടെ ഭ‌ർത്താവ് ഗൾഫിലാണ് ജോലി ചെയ്തിരുന്നത്. ഇയാൾ 11ന് പുലർച്ച 4.45ന് വിദേശത്തുനിന്ന്​ മടങ്ങിയെത്തിയപ്പോഴാണ് അഞ്ജന മറ്റൊരാളോടൊപ്പം പോയത്​ അറിഞ്ഞത്. അഞ്ജന കത്ത് എഴുതി വെച്ചശേഷം ഒമ്പതും 10ഉം വയസ്സുള്ള മക്കളെ തലേദിവസം തന്നെ പിതാവിന്‍റെ അടുത്ത് കൊണ്ടുവിട്ടിരുന്നു. ഇരുവരും പഠനകാലം മുതൽ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ കഴിഞ്ഞിരുന്ന ഇവർ ചൊവ്വാഴ്ച കോടതിയിൽ ഹാജരാകാൻ എത്തിയപ്പോഴാണ് എസ്.ഐ എസ്. രാജേഷ്, സീനിയ‌ർ സി.പി.ഒ ബാലകൃഷ്ണൻ, വനിത സിവിൽ പൊലീസ് ഓഫിസർ മായാദേവി എന്നിവർ ചേർന്ന് പിടികൂടിയത്. കോടതി റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.