ഹോട്ടലിൽ എം.ഡി.എം.എ വിൽപനക്കിടെ എട്ടുപേർ പിടിയിൽ

കൊച്ചി: നഗരത്തിലെ ഹോട്ടൽ കേന്ദ്രീകരിച്ച് മാരക ലഹരിമരുന്നായ എം.ഡി.എം.എ വിൽക്കുന്നതിനിടെ എട്ടുപേർ പിടിയിലായി. ഇടപ്പള്ളിയിലെ ഹോട്ടലിൽ സ്​റ്റേറ്റ് എക്സൈസ് എൻഫോഴ്സ്​മെന്‍റ്​ സ്ക്വാഡും കസ്റ്റംസ് പ്രിവന്‍റിവ് വിഭാഗവും നടത്തിയ റെയ്ഡിലാണ് 55 ഗ്രാം എം.ഡി.എം.എയുമായി വിൽക്കാനെത്തിയ നാലുപേരും വാങ്ങാനെത്തിയ നാലുപേരും അറസ്റ്റിലായത്. വിൽപനക്കാരായ ആലുവ സ്വദേശി റെച്ചു റഹ്മാൻ, മലപ്പുറം സ്വദേശി മുഹമ്മദ് അലി, തൃശൂർ സ്വദേശി ബിബീഷ്, കണ്ണൂർ സ്വദേശി സൽമാൻ, ഇവരിൽനിന്ന് വാങ്ങാനെത്തിയ കൊല്ലം സ്വദേശികളായ ഷിബു, ജുബൈർ, തൻസീല, ആലപ്പുഴ സ്വദേശി ശരത്ത്​ എന്നിവരാണ് പിടിയിലായവർ. ഇവരുപയോഗിച്ച കാറുകളും കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി മുതൽ നിരീക്ഷണം നടത്തിയ ശേഷം ചൊവ്വാ‍ഴ്ച പുലർച്ചയായിരുന്നു എക്സൈസ്-കസ്റ്റംസ് മിന്നൽ പരിശോധന. ഹോട്ടലിലെ രണ്ടുമുറി കേന്ദ്രീകരിച്ചായിരുന്നു ഇടപാടുകൾ നടന്നത്. നൈജീരിയക്കാരാണ് ലഹരി എത്തിച്ചതെന്നും ബംഗളൂരുവിൽനിന്നാണ് തങ്ങൾക്ക് ലഭിച്ചതെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.