മരം മുറിക്കുന്നതിനിടെ സമീപത്തെ തെങ്ങുവീണ് യുവാവ് മരിച്ചു

ഈരാറ്റുപേട്ട: മരം മുറിക്കുന്നതിനിടെ സമീപത്തുനിന്ന തെങ്ങ്​ ഒടിഞ്ഞുവീണ്​ യുവാവിന്​ ദാരുണാന്ത്യം. ഈരാറ്റുപേട്ട കളത്തൂക്കടവ് ഒഴാക്കൽ ജോയിയുടെ മകൻ ജോൺസനാണ്​ (25) മരിച്ചത്. മേലുകാവ് പള്ളിക്ക്​ സമീപത്തെ തോട്ടത്തിൽ റബർ മരം മുറിക്കുന്നതിനിടെയായിരുന്നു അപകടം. മുറിച്ച റബർ മരം കയറുകെട്ടി വലിക്കുന്നതിനിടെ ഇത്​ സമീപത്ത്​ ഉണങ്ങിനിന്നിരുന്ന തെങ്ങിന്​ മുകളിലേക്ക്​ വീണു. തെങ്ങ് ഒടിഞ്ഞ് ജോൺസന്‍റെ ശരീരത്തിൽ​ പതിക്കുകയായിരുന്നു. ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: തഴവാങ്കുന്ന് കുന്നത്ത്​ കുടുംബാംഗം സീന. സഹോദരങ്ങൾ: ജോമോൻ, ചിഞ്ചു. പടം ജോൺസൺ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.