ഡോ. ഫിലിപ് അഗസ്‌റ്റിനും മകനും ഐ.എസ്.ജി അവാർഡ്​

ആലുവ: ഉദരരോഗ ചികിത്സാ വിദഗ്​ധരുടെ ദേശീയ സംഘടനയായ ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എൻററോളജിയുടെ 2021ലെ 'ഡോക്ടർ എഫ്.പി. ആൻറിയ മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മൻെറ്' അവാർഡിന് പ്രശസ്ത ഉദരരോഗ ചികിത്സാ വിദഗ്​ധൻ ഡോ. ഫിലിപ് അഗസ്റ്റിൻ അർഹനായി. ആലുവ രാജഗിരി ആശുപത്രിയിലെ സെന്‍റർ ഓഫ് എക്സലൻസ് ഇൻ ഗ്യാസ്ട്രോ എൻററോളജി ഡയറക്ടറാണ്. നാല് പതിറ്റാണ്ടായി ഉദര, കരൾ, പാൻക്രിയാസ് രോഗ ചികിത്സാരംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകിയത്. ഡോ.ഫിലിപ് അഗസ്റ്റിന്‍റെ മകനും പ്രശസ്ത കരൾരോഗ ചികിത്സാ വിദഗ്​ധനുമായ ഡോ. സിറിയക് അബി ഫിലിപ്സ് സൊസൈറ്റി ആദ്യമായി ഏർപ്പെടുത്തിയ 2021ലെ 'ഐ.എസ്.ജി-ഓംപ്രകാശ് റൈസിങ് സ്റ്റാർ' അവാർഡിനും അർഹനായി. രാജഗിരിയിലെ കരൾരോഗ ചികിത്സാവിഭാഗം കൺസൾട്ടൻറാണ് ഡോ.അബി. പുണെയിൽ ഫെബ്രുവരി 12, 13 തീയതികളിൽ നടന്ന ദേശീയ സമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്. സൊസൈറ്റിയുടെ 62 വർഷത്തെ പ്രവർത്തനത്തിനിടയിൽ ആദ്യമായാണ് ഒരു അച്ഛനും മകനും ഒരേ വേദിയിൽ പ്രധാന പുരസ്കാരങ്ങൾ നേടുന്നതെന്ന് സൊസൈറ്റി സെക്രട്ടറി ജനറൽ ഡോ.ഗോവിന്ദ് മക്കാറിയ അറിയിച്ചു. ക്യാപ്‌ഷൻ er yas1 award dr. philip ഡോ. ഫിലിപ് അഗസ്റ്റിൻ er yas1 award dr. abi philip ഡോ. സിറിയക് അബി ഫിലിപ്സ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.