വനപാലകരെ ആക്രമിച്ച് പരിക്കേൽപിച്ചയാള്‍ അറസ്റ്റിൽ

കോതമംഗലം: വനപാലകരെ ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ കഞ്ഞിക്കുഴി കീരിത്തോട് പകുതിപ്പാലം കുമരംകുന്നേൽ പ്രജീഷിനെ (33) ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്​തു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ദേഹോപദ്രവം ഏൽപിച്ചതിനും രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഇയാളും ഭാര്യയും കഴിഞ്ഞദിവസം ചെമ്പൻപാറ ഭാഗത്തെ നഗരംപാറ ഫോറസ്റ്റ് ഓഫിസിൽ ചെന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസറെയും വനിത ബീറ്റ് ഫോറസ്റ്റ് ഓഫിസറെയും ആക്രമിക്കുകയും ഓഫിസിന്‍റെ ജനൽ എറിഞ്ഞുടക്കുകയും ചെയ്​തെന്നാണ്​ പരാതി. പ്രജീഷ് നഗരംപാറ റിസർവ് ഫോറസ്റ്റിൽ പാംപ്ല ഭാഗത്ത് കൈയ്യേറി ഷെഡ് വെച്ചുകെട്ടിയത് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പൊളിച്ചുനീക്കിയിരുന്നു. കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനിലെയും അടിമാലി പൊലീസ് സ്‌റ്റേഷനിലെയും നിരവധി കേസിലെ പ്രതിയാണ് ഇയാൾ. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ശരത് ചന്ദ്രകുമാർ, ഷാജു ഫിലിപ്, എസ്.സി.പി.ഒമാരായ ഷനിൽ, നസീമ എന്നിവരാണ് ഉണ്ടായിരുന്നത്. EK KMGM Prajeesh അറസ്റ്റിലായ പ്രജീഷ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.