ഹാർബർ സ്വകാര്യവത്​കരിക്കരുത് -എഫ്.ഐ.ടി.യു

മട്ടാഞ്ചേരി: തോപ്പുംപടി ഫിഷിങ് ഹാർബർ സ്വകാര്യ വത്​കരിക്കരുത് എന്ന് ആവശ്യപ്പെട്ട്​ എഫ്.ഐ.ടി.യു സംഘടിപ്പിച്ച ഒപ്പുശേഖരണ പ്രതിഷേധ സമരം എഫ്.ഐ.ടി.യു സംസ്ഥാന സമിതി അംഗം നൗഷാദ് ശ്രീമൂലനഗരം ഉദ്ഘാടനം ചെയ്തു. കരയും കടലും കായലും ആകാശവും സ്വകാര്യ മുതലാളിമാർക്ക് തീറെഴുതിക്കൊടുക്കുന്ന സർക്കാർ നയത്തിൽനിന്ന്​ പിന്മാറണമെന്നും ഫിഷിങ്​ ഹാർബറിലെ തൊഴിലാളികളുടെ ആശങ്ക ദുരീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളം ജില്ല പ്രസിഡന്‍റ്​ എം.എച്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അനസ് ചാലക്കൽ, ട്രഷറർ റഹീം കുന്നത്ത്, അഷ്റഫ് താപ്പിലാൻ, മത്സ്യത്തൊഴിലാളി യൂനിയൻ ജില്ല കൺവീനർ അസീസ് മുപ്പത്തടം, മുജീബ് കൊച്ചി എന്നിവർ സംസാരിച്ചു. മത്സ്യത്തൊഴിലാളി യൂനിയൻ സംസ്ഥാന ട്രഷറർ അലി കൊച്ചി സ്വാഗതവും സമദ് നന്ദിയും പറഞ്ഞു. ചിത്രം: ഹാർബർ സ്വകാര്യവത്​കരിക്കരുതെന്ന് ആവശ്യപ്പെട്ട് എഫ്.ഐ.ടി.യു നടത്തിയ ഒപ്പുശേഖരണ പ്രതിഷേധസമരം നൗഷാദ് ശ്രീമൂലനഗരം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.