മട്ടാഞ്ചേരി: കൊച്ചി നഗരസഭ രണ്ടാം ഡിവിഷനിൽ വികസനത്തിൻെറ മറവിൽ നടന്ന മുഴുവൻ അഴിമതികളും വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ മട്ടാഞ്ചേരി സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. മട്ടാഞ്ചേരി ഇരുമ്പിച്ചി കവലയിൽനിന്ന് ആരംഭിച്ച പ്രകടനം ഫോർട്ട്കൊച്ചി തുരുത്തി മിനി മാർക്കറ്റിന് സമീപം സമാപിച്ചു. പ്രതിഷേധയോഗം അനീഷ് മട്ടാഞ്ചേരി ഉദ്ഘാടനം ചെയ്തു. കെ.എസ്. നൗഷാദ്, ജിബിൻ ഫ്രാൻസിസ്, അൻവർ മംഗലത്ത്, ഷംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി. ചിത്രം: എസ്.ഡി.പി.ഐ മട്ടാഞ്ചേരി സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.