ട്രേഡ് യൂനിയനുകൾ അക്രമത്തിൽനിന്ന് പിന്തിരിയണം -കെ.എം.സി.സി

കൊച്ചി: തൊഴിലുടമയ്ക്ക് അനുകൂലമായ കോടതി ഉത്തരവുണ്ടായിട്ടും ട്രേഡ് യൂനിയൻ സമരം നടത്തി കണ്ണൂരിൽ സ്ഥാപനം പൂട്ടിച്ചത് ആശങ്കയുണ്ടാക്കുന്നുവെന്ന് കേരളമർച്ചന്‍റ്​സ് ചേംബർ ഓഫ് കോമേഴ്‌സ്​ (കെ.എം.സി.സി). ട്രേഡ് യൂനിയൻ നടപടി തികച്ചും അന്യായവും പ്രതിഷേധാർഹവുമാണെന്ന് സംഘടന ഭാരവാഹികൾ പറഞ്ഞു. പ്രസ്തുത സംഭവങ്ങൾ സംസ്ഥാനത്തെ തൊഴിൽ സംസ്​കാരത്തിന് കളങ്കമേൽപ്പിക്കും. സംഭവത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രശ്‍നം പരിഹരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. മർദനത്തിൽ പങ്കെടുത്തവർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും പ്രസിഡന്‍റ്​ കെ.എം. മുഹമ്മദ് സഗീർ, ജനറൽ സെക്രട്ടറി സോളമൻ ചെറുവത്തൂർ എന്നിവർ വാർത്തകുറിപ്പിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.