ഇടതു സർക്കാറിൻെറ മദ്യവർജന നയം ശുദ്ധതട്ടിപ്പ് -മദ്യവിരുദ്ധ ജനകീയ സമരസമിതി തൃപ്പൂണിത്തുറ: മദ്യവർജന ബോധവത്കരണത്തിനായി പൊതുഖജനാവിൽനിന്ന് കോടിക്കണക്കിന് രൂപ ചെലവിടുകയും അതിനോടൊപ്പം നാടുനീളെ മദ്യശാലകൾ തുറക്കുകയും ചെയ്യുന്ന ഇടതു സർക്കാറിൻെറ മദ്യവർജന നയം ശുദ്ധ തട്ടിപ്പാണെന്ന് മദ്യവിരുദ്ധ ജനകീയ സമരസമിതി. നിലവിൽ 700ൽഅധികം ബാറുകളും കൺസ്യൂമർ ഫെഡിന്‍റേതടക്കം 360 സർക്കാർ ഔട്ട്ലെറ്റുകളും 3590 കള്ള് ഷാപ്പുകളും നിരവധി ബിയർ - വൈൻ പാർലറുകളുമാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. വീണ്ടും 267 ഔട്ട് ലെറ്റുകൾ കൂടി തുറക്കാൻ ബിവറേജസ് കോർപറേഷൻ നീക്കം നടത്തുകയാണ്. കള്ള് അവശ്യ വസ്തുവാണെന്ന് പ്രഖ്യാപിച്ചതു വഴി ഷാപ്പുകളിൽ ഒഴുക്കുന്ന വ്യാജ കള്ളിന് കൂടി നിയമ പരിരക്ഷയാണ് സർക്കാർ നൽകിയിരിക്കുന്നത്. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സംസ്ഥാന കൺവീനർ എൻ.ആർ. മോഹൻ കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.