യുവാവ്​ റിസോർട്ടിൽ മരിച്ചനിലയിൽ

attn ktm കരുമാല്ലൂർ: ദുരൂഹസാഹചര്യത്തിൽ യുവാവിനെ റിസോർട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം മുട്ടമ്പലം വെട്ടിക്കൊമ്പിൽ അസെറ്റ് പിക്കാസോ പാലറ്റ്-2 സിയിൽ മാത്യു റോയിയെയാണ് (26) സ്വിമ്മിങ്​പൂളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മാഞ്ഞാലി മാട്ടുപ്പുറത്തുള്ള 24 സൈഡ് റിസോർട്ടിൽ യുവതികൾ ഉൾപ്പെടെയുള്ള സുഹൃത്തുക്കളുമായി ഒന്നിച്ച് പാർട്ടിക്ക്​ വന്നതാണ്​ ഇയാൾ. സ്വിമ്മിങ്​പൂളിൽ ഒന്നിച്ച് കുളിച്ചുകൊണ്ടിരിക്കെ ശനിയാഴ്ച രാത്രി 11ന് എങ്ങനെയോ കുഴഞ്ഞുവീണതായാണ് കൂടെയുണ്ടായിരുന്നവർ പറയുന്നത്. ഉടൻ പ്രഥമശുശ്രൂഷ നൽകിയശേഷം ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലുവ വെസ്റ്റ് (ആലങ്ങാട്) പൊലീസ് സ്ഥല​​െത്തത്തി അന്വേഷണം നടത്തി. മന്നം സ്വദേശിയുടേതാണ് റിസോർട്ട്. പടം EKD mathew roy (26) ald

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.