ഇ-മാലിന്യത്തിന് തീപിടിച്ചു

പറവൂർ: ഇ-മാലിന്യത്തിന് തീപിടിച്ചത് അഗ്​നിരക്ഷാസേന അണച്ചു. ചെമ്പാരത്തുകുന്ന് വടക്കേക്കുടി അൻഷാദിന്റെ പുരയിടത്തിൽ ശേഖരിച്ചിരുന്ന മാലിന്യത്തിനാണ് ഞായറാഴ്ച ഉച്ചക്ക് 12ന് തീപിടിച്ചത്. മാലിന്യത്തിന് തീയിട്ടപ്പോൾ തീ പടരുകയായിരുന്നു. ശക്തമായ പുക ഉയർന്നതിനാൽ നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടു. സ്ഥലത്തെത്തിയ പെരുമ്പാവൂർ അഗ്​നിരക്ഷാ നിലയം ഓഫിസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ സുനിൽ മാത്യു, പി. സുബ്രമണ്യൻ, ഷിജോ ജേക്കബ്, ജെ. ഉജേഷ്, മുഹമ്മദ് ഫൈസൽ, എസ്. സന്തോഷ് കുമാർ, എസ്. അനിൽകുമാർ എന്നിവർ ചേർന്ന് തീ അണച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.