ആശ്രയം തേടി വയോധികന്‍ അലയുന്നു; നിയമ നടപടിക്ക് ഒരുങ്ങി നാട്ടുകാര്‍

കോതമംഗലം: കോടികള്‍ വിലവരുന്ന രണ്ടര ഏക്കറോളം ഭൂസ്വത്തി‍ൻെറ ഉടമയായ വയോധികന്‍ ആശ്രയമില്ലാതെ അലയുന്നു. നെല്ലിക്കുഴി പഞ്ചായത്ത് ചെറുവട്ടൂര്‍ കക്ഷായി ചിറപ്പടിക്ക് സമീപം മേക്കാലില്‍ ഇബ്രാഹീം എന്ന തൊണ്ണൂറ്റിയഞ്ചുകാരനാണ് ബുദ്ധിമുട്ടിൽ കഴിയുന്നത്​. 60 വര്‍ഷത്തിലധികം പഴക്കമുള്ള തകര്‍ന്നുവീഴാറായ വീട്ടിലാണ് കഴിയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ്​ ഭാര്യ മരണപ്പെട്ടതോടെ മക്കള്‍ ഇല്ലാത്ത ഇദ്ദേഹം തനിച്ചാകുകയായിരുന്നു. സംരക്ഷണം നല്‍കാമെന്ന ഉറപ്പിൽ ബന്ധുക്കളായ രണ്ട് കുടുംബം അദ്ദേഹത്തി‍ൻെറ സ്ഥലത്ത് വീടുവെച്ച് കഴിയുന്നുണ്ടെങ്കിലും ദൈനംദിന കാര്യങ്ങളില്‍ ഇടപെടാറില്ലെന്ന്​ നാട്ടുകാർ ആരോപിക്കുന്നു. ഓര്‍മ നഷ്ടപ്പെട്ട വയോധികന്‍ ഊന്നുവടിയുടെ സഹായത്തോടെ പരിസരത്തുള്ള കടകളിലും അയല്‍വീടുകളിലും പ്രയാസപ്പെട്ട് നടന്നെത്തിയാണ് പകൽ ഭക്ഷണം കഴിക്കുന്നത്. രാത്രിയോടെ തകര്‍ന്നുകിടക്കുന്ന വീട്ടിലെത്തി ഒറ്റക്ക് കിടന്നുറങ്ങും. മലമൂത്ര വിസര്‍ജനം ഉള്‍പ്പെടെ പലപ്പോഴും വീടിന്റെ അകത്തും പുറത്തുമായി നിര്‍വഹിക്കുന്ന സാഹചര്യത്തില്‍ വീടും പരിസരവും വൃത്തികേടായി കിടക്കുകയാണ്. നാട്ടുകാര്‍ സമീപത്തുള്ള അഭയ കേന്ദ്രത്തെ സമീപിക്കുകയും ഭൂമി കൃഷിക്കായി പാട്ടത്തിന് നല്‍കി ആദായം അഭയ കേന്ദ്രത്തിന് നല്‍കാമെന്ന് കരുതിയെങ്കിലും ബന്ധുക്കള്‍ തടസ്സം നില്‍ക്കുകയാണ്. മതിയായ സംരക്ഷണം ഉറപ്പാക്കാന്‍ റവന്യൂ പൊലീസ് അധികാരികളെ സമീപിക്കാനൊരുങ്ങുകയാണ് സമീപവാസികള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.