വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു

മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക്​ ഓട്ടോ ബ്രദേഴ്സി‍ൻെറ നേതൃത്വത്തിൽ കവലയിൽ നിർമിച്ച ഓട്ടോ തൊഴിലാളി വിശ്രമകേന്ദ്രത്തി‍ൻെറ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ നിർവഹിച്ചു. സഞ്ചാരികൾക്ക് ഉപകാരപ്രദമാകും വിധം ദിശസൂചക ബോർഡും സ്ഥാപിച്ചു. നഗരസഭ സ്ഥിരം സമിതി ചെയർമാൻ എം.എച്ച്.എം അഷറഫ് അധ്യക്ഷത വഹിച്ചു. ഷമീർ വളവത്ത്, പി.എ. ബഷീർ, ടി.കെ. ഷഹീർ, ടി.കെ. അക്ബർ, ഷറഫുദ്ദീൻ, എ.വൈ. ഷാജി, പി.എ. റഷീദ്, കെ.കെ. ഹമീദ്, എസ്.എ. നജീബ്, ടി.കെ. സുധീർ, കെ.എം. ശിഹാബ്, ഷഹീർ എന്നിവർ സംസാരിച്ചു. മുതിർന്ന ഓട്ടോ ഡ്രൈവർമാരായ കെ.കെ. ഹംസ, ആർ. മധു എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ചു. ചിത്രം: ഓട്ടോ തൊഴിലാളികളുടെ വിശ്രമകേന്ദ്രം ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.