മരട് നഗരസഭ ജനകീയ ആസൂത്രണ പദ്ധതി: ആട്ടിൻകുട്ടികളെ വിതരണം ചെയ്തു

മരട്: നഗരസഭ 2021-22 ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ആട്ടിൻകുട്ടി വിതരണം നടത്തി. 33 പേർക്കാണ് ആട് വിതരണം ചെയ്തത്. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ പി.ഡി. രാജേഷി‍ൻെറ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ വിതരണോദ്ഘാടനം നടത്തി. 20 കിലോയുടെ സങ്കരയിനം പെണ്ണാടിനെയാണ് ഓരോ ഗുണഭോക്താവിനും നൽകിയത്. വൈസ് ചെയർപേഴ്സൻ രശ്മി സനിൽ, സ്ഥിരം സമിതി ചെയർമാൻമാരായ ചന്ദ്രകലാധരൻ, അജിതാനന്ദ കുമാർ, കൗൺസിലർ ജൈനി പീറ്റർ, വെറ്ററിനറി സർജൻ ഡോ. ഐശ്വര്യ ആർ. വേണു, ലൈവ് സ്​റ്റോക്ക് ഇൻസ്​പെക്ടർ നീതു ബാലകൃഷ്ണൻ, സിന്ധു, ബീവി തുടങ്ങിയവർ പ​ങ്കെടുത്തു. EC-TPRA-1 Aattinkutty ആട്ടിൻകുട്ടികളുടെ വിതരണം മരട് നഗരസഭ ചെയർമാൻ ആന്‍റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.