കൊച്ചി: മലങ്കര മാർത്തോമ സുറിയാനി സഭയുടെ സാമൂഹിക സേവന വിഭാഗമായ ക്രിസ്ത്യൻ ഏജൻസി ഫോർ റൂറൽ ഡെവലപ്മെന്റിൻെറ (കാർഡ്) വാർഷിക പൊതുയോഗം ചേർന്നു. പ്രസിഡന്‍റ് തോമസ് മാർ തിമത്തിയോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ഡയറക്ടർ എബ്രഹാം പി. വർക്കി റിപ്പോർട്ടും ട്രഷറർ ജോസി കുര്യൻ കണക്കും അവതരിപ്പിച്ചു. സഭ സെക്രട്ടറി സി.വി. സൈമൺ സ്വാഗതവും അസി. ഡയറക്ടർ മോൻസി വർഗീസ് നന്ദിയും പറഞ്ഞു. ട്രഷററായി മോഡി പി. ജോർജ് (പത്തിയൂർ), ഗവേണിങ്ങ് ബോർഡ് അംഗങ്ങളായി ജോസ് പി. വായ്ക്കൽ (കൊട്ടാരക്കര), കുരുവിള മാത്യൂസ് (എറണാകുളം), ചെറിയാൻ തോമസ് (ഓതറ ), എ.എം. മാണി (മാങ്ങാനം ), ജോർജ് സി. കുര്യൻ (ചണ്ണപ്പേട്ട ), ജീന ചെറിയാൻ (മല്ലപ്പള്ളി), വത്സ മാത്യു (കുമ്പനാട്) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.