ഉൽപാദനക്ഷമത വാരം നടത്തി

കളമശ്ശേരി: കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിലി‍ൻെറ നേതൃത്വത്തിൽ ഉൽപാദനക്ഷമത വാരവും അനുമോദനവും കളമശ്ശേരി പ്രൊഡക്ടിവിറ്റി ഹൗസിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം ചെയർമാനായി സ്ഥാനമേറ്റ എസ്. സോമനാഥിനെ അനുമോദിച്ചു. കൗൺസിൽ ഡയറക്ടർ എ.പി. ജോസ്, ഓണററി സെക്രട്ടറി എ.ആർ. സതീഷ്, ട്രഷറർ ജേക്കബ് നെരോത്ത്, മുൻ ചെയർമാന്മാരായ കെ.എൻ. ഗോപിനാഥ്, എം. തോമസ് കടവൻ, എ.കെ. നായർ, കെ.വി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ചെയർമാൻ ഡോ. ജോർജ് സ്ലീബ സ്വാഗതവും ജോയന്‍റ്​ സെക്രട്ടറി ടി.സി. സേതുമാധവൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.