അദ്വൈതാശ്രമത്തിൽ ബലിതർപ്പണവും സർവമത സമ്മേളനവും

ആലുവ: ശിവരാത്രിയോടനുബന്ധിച്ച് നടക്കും. സമൂഹഅകലം പാലിച്ച് ശിവരാത്രി തർപ്പണത്തിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. മാർച്ച് ഒന്നിന് വൈകീട്ടാണ്​ സർവമത സമ്മേളനം. ആശ്രമത്തിലെ ഗുരുമന്ദിരം കടവ് ശിവരാത്രിക്ക് മുമ്പായി പൂർത്തീകരിക്കണമെന്ന് അവലോകന യോഗം ആവശ്യപ്പെട്ടു. ആശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം യൂനിയൻ പ്രസിഡൻറ് വി. സന്തോഷ് ബാബു, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂനിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വി.ഡി. രാജൻ, പി.പി. രാജൻ, എം.വി. മനോഹരൻ, പി.എം. മധു, പി.ആർ. നിർമൽകുമാർ, പി.എസ്. ഓംകാർ, എ.എൻ. രാജൻ, പി.സി. വിപിൻ, പി.കെ. ജയന്തൻ ശാന്തി, ചന്ദ്രൻ, ടി.എസ്. അരുൺ, കെ.എൻ. ദിവാകരൻ എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea yas4 asramam ആലുവ അദ്വൈതാശ്രമത്തിലെ ശിവരാത്രി അവലോകനയോഗം ആശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.