ചാത്തനാട്-പറവൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി ട്രിപ്പുകൾ വെട്ടിക്കുറച്ചു

പറവൂർ: ചാത്തനാട്-പറവൂർ ദേശസാത്​കൃത റൂട്ടിൽ യാത്രക്ലേശം രൂക്ഷമായി. കെ.എസ്.ആർ.ടി.സി ബസുകൾ അടക്കിവാഴുന്ന റൂട്ടിൽ കോവിഡ് പ്രതിസന്ധിയുടെ പേരിൽ ട്രിപ്പുകൾ വെട്ടിക്കുറച്ചതാണ് യാത്രക്കാർ പെരുവഴിയിലാക്കാൻ കാരണമായത്. കോവിഡ് പ്രതിസന്ധിക്ക് മുമ്പ്​ 32 ട്രിപ്പുകളാണ് നടത്തിയിരുന്നത്. മെച്ചപ്പെട്ട വരുമാനമാണ് ഈ റൂട്ടിൽനിന്ന്​ കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചിരുന്നത്. എന്നാൽ, ഇത് നിലനിർത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് അധികൃതർ തയാറായില്ല. കോവിഡാനന്തരം സർവിസുകൾ പുനരാരംഭിച്ചെങ്കിലും ട്രിപ്പുകൾ വെട്ടിക്കുറച്ചു. മാത്രമല്ല പല ട്രിപ്പുകളും നിർത്തി; പ്രത്യേകിച്ച് പുലർച്ച അഞ്ചിനും രാത്രി 10നുമുണ്ടായിരുന്നവ. പറവൂർ സ്റ്റാൻഡിൽനിന്ന്​ രാത്രി 10ന് ഉണ്ടായിരുന്നത് വൈകീട്ട് ഏഴിന് അവസാനിപ്പിക്കുകയാണ്. ഇതും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുകയാണ്. യാത്രക്ലേശം പരിഹരിക്കണമെന്ന് ഏഴിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ശാശ്വതപരിഹാരം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് മണ്ഡലം പ്രസിഡൻറ് എം.എ. നസീർ മുന്നറിയിപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.