കണിവെള്ളരി കൃഷിയുമായി കൂനമ്മാവ് സെന്‍റ്​ ജോസഫ് ബോയ്‌സ് ഹോം വിദ്യാർഥികള്‍

വരാപ്പുഴ: കോട്ടുവള്ളി പഞ്ചായത്തും കൃഷിഭവനും കൂനമ്മാവ് സെന്‍റ്​ ജോസഫ് ബോയ്‌സ് ഹോസ്റ്റലിലെ വിദ്യാർഥികളുടെ കൃഷിയിടത്തില്‍ കണിവെള്ളരി കൃഷി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. ഞാറ്റുവേല കലണ്ടര്‍ പ്രകാരം ഉച്ചാലില്‍ ഉച്ചക്ക്​ വെള്ളരി നട്ടാല്‍ വിഷുവിന് വെള്ളരി പറിക്കാം എന്ന പഴഞ്ചൊല്ല് അടിസ്ഥാനമാക്കിയാണ് കൃഷി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ കെ.എസ്. സനീഷ്, ജില്ല പഞ്ചായത്ത്​ അംഗങ്ങളായ ഷാരോണ്‍ പനക്കല്‍, എ.എസ്. അനില്‍കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ അനിജ വിജു, ബ്ലോക്ക് പഞ്ചായത്ത്​ അംഗം ആന്റണി കോട്ടക്കല്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ സെബാസ്റ്റ്യന്‍ തോമസ്, ബിജു പഴമ്പിള്ളി, സുനിത ബാലന്‍, കൃഷി ഓഫിസര്‍ കെ.സി. റൈഹാന, ബോയ്‌സ് ഹോം ഡയറക്ടര്‍ ഫാ. സംഗീത് ജോസഫ്, കൃഷി അസിസ്റ്റന്റുമാരായ എസ്.കെ. ഷിനു, ലീമ ആന്റണി എന്നിവർ സംസാരിച്ചു. പടം EA PVR kani vellari 3 കൂനമ്മാവ് സെന്‍റ്​ ജോസഫ് ബോയ്‌സ് ഹോസ്റ്റലിലെ വിദ്യാർഥികളുടെ കൃഷിയിടത്തില്‍ ആരംഭിച്ച കണിവെള്ളരി കൃഷിയുടെ നടീൽ പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എസ്. ഷാജി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.