സ്വകാര്യഭൂമിയിൽനിന്ന് മണ്ണ് കടത്തിയ സംഭവം: കോടതി നിർദേശത്തെത്തുടർന്ന് പൊലീസ് കേസെടുത്തു

ആലുവ: സ്വകാര്യഭൂമിയിൽനിന്ന് മണ്ണ് കടത്തിയ സംഭവത്തിൽ കോടതി നിർ​ദേശത്തെത്തുടർന്ന് പൊലീസ് കേസെടുത്തു. ആറ് മാസം മുമ്പുണ്ടായ സംഭവത്തിലാണ് കേസെടുക്കാൻ കോടതി ഇടപെടേണ്ടിവന്നത്. എടത്തല പഞ്ചായത്തിലെ പഞ്ചായത്ത് റോഡില്‍നിന്ന്​ സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍നിന്ന്​ മണ്ണ് കടത്തിയ സംഭവത്തിലാണ് എടത്തല പൊലീസ് കേസെടുത്തത്. സ്വകാര്യഭൂമിയുടെ ഉടമ എടത്തല മാളിയേക്കപ്പടി സ്വദേശി കൊരങ്ങാട്ടുപറമ്പ് വീട്ടില്‍ സുബൈറാണ് പരാതിക്കാരൻ. 10ാം വാർഡിലെ പഞ്ചായത്തി‍ൻെറ 2.50 മീറ്റര്‍ വീതിയുള്ള കോരങ്ങാട്ട് ചാല്‍ എന്ന ടാര്‍ റോഡാണ് ഇവിടെയുണ്ടായിരുന്നത്. ഇത് വീതി കൂട്ടുന്നതിന്​ സുബൈറിനെ തെറ്റിദ്ധരിപ്പിച്ച് പ്രതികള്‍ അനുമതി വാങ്ങുകയായിരുന്നു. റോഡിനോട് ചേർന്ന് കെട്ടിടം നിർമിക്കുന്ന കണ്‍സ്ട്രക്​ഷന്‍ കമ്പനി ഗ്രൂപ്പില്‍നിന്ന്​ പണം വാങ്ങി നല്‍കാമെന്നും മതിലും കാനയും ഗേറ്റും പണിത് തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് വഴിക്ക്​ സ്ഥലം കരസ്ഥമാക്കിയതെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. തുടര്‍ന്ന് പഞ്ചായത്തി‍ൻെറയും സുബൈറി‍ൻെറയും സ്ഥലത്തുനിന്ന് മണ്ണ് കടത്തി. വഴിക്ക് എട്ട് മീറ്റര്‍ വീതിയാക്കി വർധിപ്പിച്ചു. പഞ്ചായത്ത്​ സ്ഥലത്തുനിന്ന് മാത്രം അഞ്ച് ലക്ഷം രൂപയുടെ മണ്ണ് കടത്തിയിട്ടുണ്ട്. ഇതിന് പഞ്ചായത്ത് അനുമതി നല്‍കിയിരുന്നില്ല. പ്രവര്‍ത്തനം രണ്ട് മാസത്തോളം നീണ്ടു. തുടര്‍ന്ന് വാഗ്ദാനം നിറവേറ്റാന്‍ പ്രതികളെ സമീപിച്ചപ്പോഴാണ് തെറ്റിദ്ധരിപ്പിച്ചതാണെന്ന് സുബൈറിന് മനസ്സിലായത്. പൊലീസിന് നേരിട്ട് പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ തയാറായില്ലെന്ന് സുബൈര്‍ പറഞ്ഞു. തുടർന്നാണ് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയത്. പൊലീസ് 38 പേരെ പ്രതിയാക്കി കേസെടുത്തു. സംഭവവുമായി സുബൈറിനെയും കുടുംബത്തെയും പ്രതികള്‍ ആക്രമിക്കുകയും ഉണ്ടായി. ഈ സംഭവത്തില്‍ രണ്ട് കേസുകൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനിടെ മണ്ണ് കടത്തിയത് അന്വേഷിച്ച് നടപടിയെടുക്കാന്‍ പഞ്ചായത്ത് അധികൃതർ തയാറായിട്ടില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ക്യാപ്‌ഷൻ ea yas3 road മണ്ണെടുപ്പ്​ നടന്ന എടത്തല പഞ്ചായത്ത് 10ാം വാർഡിലെ കോരങ്ങാട്ട് ചാല്‍ റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.