തണ്ണീർത്തടം നികത്താനുള്ള നീക്കം പകൽക്കൊള്ള -പി. രാജു

പള്ളുരുത്തി: കായലിൽ എക്കൽ നിക്ഷേപിച്ച് മത്സ്യത്തൊഴിലാളികളുടെ തൊഴിലിടം ഇല്ലാതാക്കി ഇടക്കൊച്ചിയിൽ 23 ഏക്കർ തണ്ണീർത്തടം നികത്താനുള്ള നീക്കം പകൽക്കൊള്ളയെന്ന് സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു. പരിസ്ഥിതിയെ തകർക്കുന്ന ഇത്തരം ഭൂമാഫിയ-ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെതിരെ നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം നടത്തുമെന്നും ഇടക്കൊച്ചിയിൽ എക്കൽ നിക്ഷേപിച്ച സ്ഥലം സന്ദർശിച്ച മുൻ എം.എൽ.എ കൂടിയായ പി. രാജു പറഞ്ഞു. ജില്ല എക്സി. അംഗം ടി.സി. സൻജിത്, പി.വി. ചന്ദ്രബോസ്, പി.ബി. വേണുഗോപാൽ, കെ.പി. മണിലാൽ, കെ.ആർ. റെനീഷ്, ടി.കെ. ജയേഷ്, വി.വി. വിനു എന്നിവരും ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.