മയക്കുമരുന്ന് കേസിൽ മാലദ്വീപ്​ സ്വദേശിനി പിടിയിൽ

നെടുമ്പാശ്ശേരി: ലഹരിമരുന്ന് കേസിൽ മുംബൈ നാർകോട്ടിക്​ കൺട്രോൾ ബ്യൂറോ അന്വേഷിക്കുന്ന മാലദ്വീപ് സ്വദേശിനിയായ അമിനാദ് റഷീദ (58) വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായി. മാലദ്വീപിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലെത്തിയതാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ബന്ധുവിന്റെ ചികിത്സാർഥം എത്തിയതാണെന്നാണ് പറഞ്ഞത്. ഇവരെ കണ്ടെത്താൻ വിമാനത്താവളങ്ങളിൽ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.