ടി. നസിറുദ്ദീന്‍ അനുസ്​മരണം

പെരുമ്പാവൂര്‍: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പെരുമ്പാവൂര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ നിര്യാണത്തില്‍ അനുശോചന യോഗം ചേര്‍ന്നു. അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഷാജി സലീം അധ്യക്ഷത വഹിച്ചു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ല വൈസ് പ്രസിഡന്റ് എം.കെ. രാധാകൃഷ്ണന്‍, അഡ്വ. എന്‍.സി. മോഹനന്‍, അനില്‍കുമാര്‍, എസ്. ഷറഫ്, അഡ്വ. പാര്‍ഥസാരഥി, മഞ്ജു രാജന്‍, പി. മനോഹരന്‍, ഇ.സി. മധു എന്നിവര്‍ സംസാരിച്ചു. ഒക്കല്‍ മേഖല കമ്മിറ്റി സംഘടിപ്പിച്ച അനുശോചനയോഗം കെ.പി. രാജന്‍ ഉദ്ഘാടനം ചെയ്തു. എം.വി. ബാബു, കെ.സി. ജിംസന്‍, പി.എസ്. രാജീവ്, ബിന്ദു സിബി, വിജില്‍ എന്നിവര്‍ സംസാരിച്ചു. em pbvr 1 Eldhose Kunnapilly MLA ടി. നസിറുദ്ദീന്റെ നിര്യാണത്തില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പെരുമ്പാവൂര്‍ മേഖല കമ്മിറ്റി സംഘടിപ്പിച്ച അനുസ്​മരണം അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.