കളമശ്ശേരി രക്ഷാപ്രവര്‍ത്തനം: ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനവുമായി കലക്ടര്‍

കൊച്ചി: കളമശ്ശേരി കിൻഫ്ര പാര്‍ക്കിലെ തീപിടിത്തം സമയബന്ധിതമായി നിയന്ത്രിച്ച അഗ്നിരക്ഷ സേനാംഗങ്ങള്‍ക്ക് കലക്ടര്‍ ജാഫര്‍ മാലിക്കിന്‍റെ അഭിനന്ദനം. കിൻഫ്ര ഹൈടെക് പാര്‍ക്കിലെ സുഗന്ധ വ്യഞ്ജന എണ്ണ ഉല്‍പാദന കമ്പനിയില്‍ ഉണ്ടായ തീപിടിത്തം അഗ്നിരക്ഷ പ്രവര്‍ത്തകരുടെ സമയോചിത ഇടപെടല്‍ മൂലമാണ് സമീപ കെട്ടിടങ്ങളിലേക്കു വ്യാപിക്കാതിരുന്നത്. ഇതിനെ തുടര്‍ന്ന് കിൻഫ്രയുടെയും അപകടം നടന്ന സ്ഥാപനത്തിന്‍റെ സമീപം പ്രവര്‍ത്തിച്ചിരുന്ന യു.ബയോ, കെയര്‍ ഓണ്‍, ടാഗ് കെമിക്കല്‍സ് സ്ഥാപനങ്ങളുടെയും പ്രശംസപത്രവും പുരസ്കാരവും കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. അഗ്നിരക്ഷ ഉദ്യോഗസ്ഥരുടെ പ്രതിനിധികളായി ജില്ല ഫയര്‍ ഓഫിസര്‍ എസ്. ജോജി, തൃക്കാക്കര ഫയര്‍ സ്റ്റേഷൻ ഓഫിസര്‍ സതീശൻ നമ്പൂതിരി, ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷൻ ഓഫിസര്‍ രാമകൃഷ്ണൻ എന്നിവര്‍ പ്രശംസപത്രം സ്വീകരിച്ചു. കിൻഫ്ര സോണല്‍ മാനേജര്‍ ടി.ബി. അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.