ബൈക്ക്‌ മരത്തിലിടിച്ച്​ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

corrected വരാപ്പുഴ: നിയന്ത്രണം വിട്ട ബൈക്ക്​ മരത്തിലിടിച്ച് രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മരിച്ചു. ഒളനാട് പുഞ്ചക്കുഴി കുരിശുപറമ്പിൽ ബാവേലി ലിജുവിന്‍റെ മകൻ റെബിൻ (17), വരാപ്പുഴ മുട്ടിനകം കാട്ടിൽ വീട്ടിൽ ഉണ്ണിയുടെ മകൻ വൈഷ്ണവ് (16) എന്നിവരാണ് മരിച്ചത്. ഇരുവരും കടമക്കുടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്‌ വൺ വിദ്യാർഥികളാണ്. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം നടന്നത്. സ്‌കൂൾ വിട്ടശേഷം സുഹൃത്തിന്‍റെ ഡ്യൂക് ബൈക്കിൽ ഇരുവരും ചരിയംതുരുത്ത്‌ ഭാഗത്തേക്ക് പോകവെ പാലത്തിന് സമീപത്തെ വളവിൽ നിയന്ത്രണം വിടുകയായിരുന്നു. ബൈക്ക് ഓടിച്ച്​ പരിശീലനം നടത്തുന്നതിനിടയിലാണ് നിയന്ത്രണം വിട്ടത്. അപകടം നടന്നയുടൻ രണ്ടുപേരും മരിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്കും തകർന്നു. ഇരുവരുടെയും മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പടം EKD bike accident Rebin 1 (17) വൈഷ്ണവിന്‍റെ ഫോട്ടോ രണ്ടാമത്തെ ഫയലിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.