കളമശ്ശേരി: നഗരസഭ കിഴക്കൻ മേഖലയിൽ കുടിവെള്ളപ്രശ്നം രൂക്ഷമായതിനെ തുടർന്ന് കൗൺസിലർമാരുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചു. കങ്ങരപ്പടി, പുതുശ്ശേരിമല, കൊളോട്ടി മൂല തുടങ്ങിയ പ്രദേശങ്ങളിൽ നാലുദിവസമായി കുടിവെള്ളം ലഭിക്കുന്നില്ല. വേനൽ തുടങ്ങിയതോടെ ജലവിതരണം കുറഞ്ഞു. ആ ഭാഗത്തേക്കുള്ള ജലവിതരണ പൈപ്പുകളുടെ വ്യാസം കുറവായതിനാൽ 300 എം.എം ആക്കി മാറ്റണം. ഇതിനുള്ള എസ്റ്റിമേറ്റ് സർക്കാറിൽ സമർപ്പിച്ചിട്ടുണ്ടെന്നും എൻജിനീയർ അനിൽ അഗസ്റ്റിൻ പ്രതിഷേധക്കാരോട് പറഞ്ഞു. പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പിൽ ഉപരോധം അവസാനിപ്പിച്ചു. പ്രദേശത്തെ കൗൺസിലർമാരായ ശശി, ലിസി കാർത്തികേയൻ, മുൻ കൗൺസിലർ പി.കെ. ബേബി എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.