(മസ്റ്റ്) മരട്: കൊട്ടാരം ഭഗവതി ക്ഷേത്ര താലപ്പൊലിക്ക് വെള്ളിയാഴ്ച രാവിലെ കളമെഴുത്തോടെ തുടക്കമാകും. രാവിലെ 11വരെ നടയ്ക്കല്‍പറ നിറക്കാന്‍ സൗകര്യം ഉണ്ടാകും. വൈകീട്ട് ആറിന് തായമ്പക കൽപാത്തി ബാലകൃഷ്ണന്‍, 7.30ന് നാഗസ്വരം, രാത്രി ഒമ്പതിന് കളമെഴുത്തും പാട്ടും. 14ന് വടക്കുംപുറം താലപ്പൊലി. രാവിലെ കൂട്ടവെടി. മൂന്നിന് പകല്‍പൂരം. 15ന് തെക്കുംപുറം താലപ്പൊലി. രാവിലെ കൂട്ടവെടി. പഞ്ചാരിമേളം പൂണിത്തുറ ശ്രീരാജ്. 16ന് വടക്കുംപുറം വേല. 17ന് തെക്കുംപുറം വേല. 18ന് പൂരംതിരുനാള്‍ ആഘോഷം. രാവിലെ മുതല്‍ നടക്കല്‍ പറ. വൈകീട്ട് 6.30ന് തിരുവാതിര ബിന്ദു എസ്. പിള്ള. ഏഴിന് ഭക്തിഗാനമേള (കരോക്കെ). ദീപാരാധനയെ തുടര്‍ന്ന് താലംവരവ്. രാത്രി ഒമ്പതിന് വലിയ ഗുരുതിയോടെ സമാപിക്കും. ദേവസ്വം പ്രസിഡന്റ് എം.കെ. സതീഷ്ബാബു, സെക്രട്ടറി എന്‍.സി. ബാലഗംഗാധരന്‍, ട്രഷറര്‍ ഹരിഹരന്‍ മംഗലത്ത്, വൈസ് പ്രസിഡന്റ് പി. ചന്ദ്രചൂഡന്‍, ജോ. സെക്രട്ടറി ടി. സുനില്‍കുമാര്‍ എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.