എൺപത്തിയെട്ടാം വയസ്സിലും നൂൽനൂൽക്കുകയാണ് പൊന്നമ്മ

പള്ളുരുത്തി: പ്രായം 88 ആയെങ്കിലും പെരുമ്പടപ്പ് ഊരളക്കശ്ശേരി നാലുകണ്ടത്തിൽ വീട്ടിൽ പൊന്നമ്മ അരവിന്ദൻ ചവിട്ടി നിർമാണം തുടരുകയാണ്. തുന്നിയെടുക്കുന്ന ചവിട്ടിയും തലയണകളും വിറ്റു കിട്ടിയാലേ ആഹാരത്തിനും മരുന്നിനുമുള്ള വക ഒപ്പിക്കാനാകൂ. തളർച്ച വകവെക്കാതെ പൊന്നമ്മ ചവിട്ടികളും മറ്റും തുന്നിക്കൂട്ടുകയാണ്. കോവിഡ് ആയതോടെ കച്ചവടം കുറഞ്ഞത് തിരിച്ചടിയായിട്ടുണ്ട്. രണ്ട് ആൺമക്കൾ ഉണ്ടെങ്കിലും ഒരാൾ വർഷങ്ങൾക്കുമുമ്പ് നാടുവിട്ടതാണ്. രണ്ടാമത്തെയാൾക്ക് അപസ്മാര ബാധയുള്ളതിനാൽ തൊഴിലെടുക്കാനാകുന്നില്ല. പൊന്നമ്മക്കും മകനും ആഹാരത്തിനും ചികിത്സക്കും വക കണ്ടെത്തണം. ഇതിനിടെ, സഹകരണ ബാങ്കിൽനിന്ന് വീട് വെക്കാൻ വായ്പയെടുത്തത് അടക്കാൻ മുടങ്ങിയതോടെ ജപ്തി ഭീഷണിയും നേരിടുന്നുണ്ട്. വിധവ പെൻഷനും ചവിട്ടി നിർമാണത്തിൽനിന്നുള്ള വരുമാനമാണ് ആകെയുള്ളത്. ചവിട്ടി നിർമിക്കാനുള്ള പഴയ സാരികളും മറ്റും സമീപവാസികൾ നൽകുന്നത് പൊന്നമ്മക്ക് ആശ്വാസമാണ്. ഇതിനിടയിൽ പൊന്നമ്മയുടെ വയറ്റിൽ ഒരു മുഴ രൂപപ്പെട്ടതിന് ശസ്ത്രക്രിയയും ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്. ചിത്രം: പൊന്നമ്മ ചവിട്ടി നിർമാണത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.