ഒഴിഞ്ഞ പറമ്പിലെ മാലിന്യത്തിന് തീപിടിച്ചു

മട്ടാഞ്ചേരി: കോമ്പാറമുക്കിൽ പെട്ടിക്കാരൻപറമ്പിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് തീപിടിച്ചു. വ്യാഴാഴ്ച്ച രാവിലെ എട്ടോടെയാണ് തീ ഉയർന്നത്. ജനങ്ങൾ ഏറെ തിങ്ങിവസിക്കുന്ന മേഖലയാണിത്. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് എത്തിയ മട്ടാഞ്ചേരി അഗ്നിരക്ഷാ സേനയിലെ സ്റ്റേഷൻ ഓഫിസർ മനോജ് എസ്. നായിക്കിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. ചിത്രം. അഗ്നിരക്ഷാസേന തീയണക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.