കാമോത്ത് ഭഗവതി ക്ഷേത്രം ദേവസ്വം തെരഞ്ഞെടുപ്പ്​ തടഞ്ഞു

കൊച്ചി: പനങ്ങാട് കാമോത്ത് ഭഗവതി ക്ഷേത്രം ദേവസ്വം ഭരണസമിതി തെരഞ്ഞെടുപ്പ്​ ഹൈകോടതി രണ്ടാഴ്ചത്തേക്ക്​ തടഞ്ഞു. വിജ്ഞാപനം പുറപ്പെടുവിച്ച് 30 ദിവസം കഴിഞ്ഞേ തെരഞ്ഞെടുപ്പ്​ നടത്താവൂ എന്നിരിക്കെ നിശ്ചിത സമയക്രമം പാലിക്കാതെ തെരഞ്ഞെടുപ്പ്​ നടത്തുന്നത്​ തടയണമെന്നാവശ്യപ്പെട്ട്​ പനങ്ങാട് സ്വദേശി ടി.കെ. ശശിധരൻ നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി. ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച്​ ഇടക്കാല ഉത്തരവ്​ നൽകിയത്​. തെരഞ്ഞെടുപ്പ് നടത്താൻ ജനുവരി 17 ന്​ പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ തുടർ നടപടികളാണ്​ തടഞ്ഞത്​. ഫെബ്രുവരി 13ന്​ തെരഞ്ഞെടുപ്പ്​ നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഹരജി വീണ്ടും അടുത്ത വ്യാഴാഴ്ച പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.