അനധികൃത വഴിയോര കച്ചവടങ്ങൾക്കെതിരെ നടപടി

കാക്കനാട്: തൃക്കാക്കര നഗരസഭാപരിധിയിലെ അനധികൃത വഴിയോര കച്ചവട കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി തൃക്കാക്കര നഗരസഭ. വഴിയോര കച്ചവടകേന്ദ്രങ്ങൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലും ചില കടകൾക്കെതിരെ ലഹരി ആരോപണങ്ങൾ വരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞദിവസം ചേർന്ന തൃക്കാക്കര നഗരസഭ കൗൺസിൽ യോഗത്തിലാണ് തീരുമാനം. നഗരസഭയിലെ മുഴുവൻ പ്രദേശത്തും ഇക്കാര്യം നടപ്പാക്കാനാണ് തീരുമാനം. നിശ്ചിത കാലയളവിനുശേഷം ആരംഭിച്ച കച്ചവട കേന്ദ്രങ്ങൾ നോട്ടീസ് നൽകി പൊളിച്ചുമാറ്റും. തീരുമാനം ഐകകണ്​ഠ്യേനയാണ് പാസാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.