(പടം) മരട്: ഇടപ്പള്ളി-അരൂര്‍ ദേശീയപാതയില്‍ നെട്ടൂര്‍ പള്ളി സ്റ്റോപ്പില്‍ കാറിന് പിന്നില്‍ ലോറി ഇടിച്ച് അപകടം. വ്യാഴാഴ്ച രാവിലെ 7.10 ഓടെയായിരുന്നു അപകടം. ആലപ്പുഴ സ്വദേശി സജീറും കുടുംബവും സഞ്ചരിച്ച കാറിന് പിന്നില്‍ ലോറി വന്നിടിക്കുകയായിരുന്നു. അരൂരിൽനിന്ന് കുണ്ടന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഒരേദിശയില്‍ സഞ്ചരിച്ച മൂന്ന് വാഹനമാണ് കൂട്ടിയിടിച്ചത്. നെട്ടൂര്‍ പാലം ഇറങ്ങുന്നതിനിടെ റോഡിന്‍റെ വലതുവശത്തുകൂടി സഞ്ചരിക്കുകയായിരുന്ന ടെമ്പോ ട്രാവലര്‍ പെട്ടെന്ന് നിര്‍ത്തി. തൊട്ടുപിന്നിലായി ആലപ്പുഴയില്‍നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന ഐ 20 കാര്‍ നിര്‍ത്തിയെങ്കിലും ഇതിനുപിന്നിലായി തിരുനെല്‍വേലിയില്‍നിന്ന് തൃശൂരിലേക്ക് ഉഴുന്നുമായി പോവുകയായിരുന്ന ലോറി ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ടെമ്പോ ട്രാവലറിന് പിറകില്‍ ഇടിച്ചുകയറുകയുമായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പനങ്ങാട് പൊലീസ് കേസെടുത്തു. വാഹനങ്ങള്‍ സ്റ്റേഷനിലേക്ക് മാറ്റി. EC-TPRA-1 Accident നെട്ടൂരിൽ വാഹനങ്ങളുടെ കൂട്ടിയിടിയെത്തുടര്‍ന്ന് തകര്‍ന്ന കാര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.