കൊച്ചിയിൽ സപ്ലൈകോ വഴി ഹോം ഡെലിവറിയും

കൊച്ചി: സപ്ലൈകോ കൊച്ചി നഗരത്തിൽ വെള്ളിയാഴ്ച മുതൽ ഓൺലൈൻ വിൽപനയും ഹോം ഡെലിവറിയും ആരംഭിക്കുന്നു. സപ്ലൈകോ ഉൽപന്നങ്ങൾ ലഭിക്കാൻ സപ്ലൈ കേരള മൊബൈൽ ആപ് വഴിയാണ് ഓർഡർ ചെയ്യേണ്ടത്. നാലു കിലോമീറ്റർ പരിധിയിൽ അഞ്ചുകിലോ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതിന് 35 രൂപയും ജി.എസ്.ടിയും നൽകിയാൽ മതി. ദൂരം കൂടുന്നതിനനുസരിച്ച് വിതരണനിരക്കിൽ വ്യത്യാസം വരും. ഓർഡർ സ്വീകരിച്ച് എത്രയും വേഗം ഉൽപന്നങ്ങൾ എത്തിക്കുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. മാർച്ച് 31 വരെ സപ്ലൈകോ ഓൺലൈൻ ബില്ലുകൾക്ക് അഞ്ചുശതമാനം വിലക്കിഴിവ് ലഭിക്കും. സൗജന്യ സമ്മാനവും ഉണ്ടായിരിക്കും. സംസ്ഥാനത്തെ അഞ്ഞൂറിലധികം സൂപ്പർമാർക്കറ്റുകളിൽ ഓൺലൈൻ വിൽപനയും ഹോം ഡെലിവറിയും മാർച്ച് അവസാനത്തോടെ ആരംഭിക്കും. പദ്ധതി ഉദ്ഘാടനം ഗാന്ധി നാഗറിലെ സപ്ലൈകോ ആസ്ഥാനത്ത് വെള്ളിയാഴ്ച രാവിലെ 10.30ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി അഡ്വ.ജി.ആർ. അനിൽ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.