'ആർ.ബി.ഐ പണനയ സമിതിയുടേത് വളര്‍ച്ചാനുകൂല നിലപാട്'

കൊച്ചി: നിലവിലുളള റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ നിലനിര്‍ത്തി ഉദാരനയം തുടര്‍ന്നുകൊണ്ട് സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്താനുള്ള ശ്രമമാണ് റിസര്‍വ് ബാങ്ക് നടത്തിയിട്ടുള്ളതെന്ന് പ്രസിദ്ധ സാമ്പത്തിക വിദഗ്ധനും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വിസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റുമായ ഡോ. വി.കെ. വിജയകുമാര്‍ വിലയിരുത്തി. റിസര്‍വ് ബാങ്ക് വിലക്കയറ്റത്തെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കുന്നില്ലെന്ന്​ വിമര്‍ശിക്കപ്പെടാനിടയുണ്ടെങ്കിലും നീണ്ടുനില്‍ക്കുന്നതും വിശാലാടിത്തറയുള്ളതുമായ സാമ്പത്തിക വീണ്ടെടുപ്പിന് നയപരമായ പിന്തുണ തുടരേണ്ടതുണ്ടെന്ന് അർഥശങ്കക്കിടയില്ലാത്തവിധം ആർ.ബി.ഐ ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.