മാഞ്ഞാലി മാട്ടുപുറം ആക്രമണം: ഒരാൾകൂടി പിടിയിൽ

കരുമാല്ലൂര്‍: മാഞ്ഞാലി മാട്ടുപുറത്ത് വീട്ടിൽക്കയറി സഹോദരങ്ങളെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ ഒരാൾകൂടി പിടിയിലായി. മാഞ്ഞാലി കുന്നുംപുറം കരിയമ്പിള്ളി വീട്ടിൽ സുനീറാണ്​ (32)അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. ആലുവ ഡിവൈ.എസ്.പി പി.കെ. ശിവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 16 ആയി. മാഞ്ഞാലി മാട്ടുപുറം എരമംഗലത്ത് വീട്ടിൽ കുഞ്ഞുമൊയ്തീന്‍റെ മക്കളായ ഷാനവാസ്, നവാസ് എന്നിവരെയാണ് വീട്ടിൽ അതിക്രമിച്ചുകയറി വെട്ടിപ്പരിക്കേൽപിച്ചത്. പടം EA PVR manjali matupuram arrest 8 അറസ്റ്റിലായ സുനീർ (32)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.