ഇമാനുവൽ കോട്ടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി

ഫോർട്ട് കൊച്ചി: ഫോർട്ട്​കൊച്ചി വാട്ടർ മെട്രോ നിർമാണ പ്രദേശത്തിന് സമീപത്തുനിന്ന് യൂറോപ്യൻ കോട്ടയായ ഇമാനുവൽ കോട്ടയുടേതെന്ന് കരുതുന്ന അവശിഷ്ടങ്ങൾ കണ്ടെത്തി. ഇവ കൗൺസിലർ ആന്റണി കുരീത്തറയുടെയും കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെയും നേതൃത്വത്തിൽ ആർക്കിയോളജിക്കൽ വകുപ്പിന്റെ കീഴിലുള്ള ജില്ല പൈതൃക മ്യൂസിയത്തിലേക്ക് മാറ്റി. പൈതൃക പ്രേമികളായ താഹ ഇബ്രാഹിം, സിദ്ദീഖ് താജി, റെയ്ഗൺ സ്റ്റാൻലി എന്നിവർ ചേർന്ന് 2021-ൽ വാട്ടർ മെട്രോ സൈറ്റിൽനിന്ന് ഫോർട്ട് ഇമ്മാനുവലിന്റെ തൂണുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. വാട്ടർ മെട്രോയുടെ പ്രദേശത്തുനിന്ന് ലഭിച്ച അവശിഷ്ടങ്ങളെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടും അത് മാറ്റാനുള്ള അഭ്യർഥനകൾ അവർ നിരസിച്ചതായും പരാതിയുണ്ട്. ചരിത്ര പ്രാധാന്യമുള്ള പൈതൃക അവശിഷ്ടങ്ങൾ ആ പ്രദേശത്തുനിന്ന് ഇനിയും ലഭിക്കാൻ സാധ്യതയുണ്ടെന്നും ലഭിക്കുന്ന അവശിഷ്ടങ്ങൾ പൈതൃക മ്യൂസിയത്തിലേക്ക് മാറ്റി അവ സംരക്ഷിക്കപ്പെടണമെന്നും അഡ്വ. ആന്റണി കുരീത്തറ ആവശ്യപ്പെട്ടു. ചിത്രം.. ഫോർട്ട്കൊച്ചിയിൽ നിന്നും കണ്ടെടുത്ത പൈതൃക അവശിഷ്ടങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.