അപകടമുണ്ടാക്കി നിർത്താതെ പോയ കാർ പിടികൂടി

കൊച്ചി: രണ്ട്‌ വാഹനത്തിലിടിച്ച് നിർത്താതെ പോയ കാർ പിടികൂടി. പെട്ടി ഓട്ടോ, ഇലക്‌ട്രിക്‌ സ്‌കൂട്ടർ എന്നിവയിൽ ഇടിച്ച്‌ നിർത്താതെ പോയ കാറാണ്‌ കലൂർ ദേശാഭിമാനി ജങ്‌ഷനിൽ പിടികൂടിയത്‌. വ്യാഴാഴ്ച വൈകീട്ട് ആറോടെ കലൂർ പാവക്കുളം ക്ഷേത്രത്തിന് മുന്നിൽവെച്ചാണ് അപകടമുണ്ടായത്. രണ്ടുപേരെ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്ക്‌ ഗുരുതരമായി പരിക്കേറ്റ ഒരാൾ വൻെറിലേറ്ററിലാണ്‌. ഇയാളെ തിരിച്ചറിഞ്ഞട്ടില്ല. തലക്കും നട്ടെല്ലിനും പരിക്കേറ്റ എളമക്കര കൊല്ലാട്ട്‌ വീട്ടിൽ രാജശേഖരൻ (63) ഐ.സി.യുവിൽ ചികിത്സയിലാണ്‌. പാവക്കുളം ക്ഷേത്രത്തിന് മുന്നിൽ ഓട്ടോയിലാണ്‌ ആദ്യം കാർ ഇടിച്ചത്‌. ഇടിയെ തുടർന്ന്‌ ഓട്ടോ മറിഞ്ഞു. തുടർന്ന്‌ രാജശേഖരൻ സഞ്ചരിച്ച ഇലക്‌ട്രിക്‌ സ്‌കൂട്ടറിലിടിച്ച കാർ ഉന്തുവണ്ടിക്കാരനെയും ഇടിച്ചു തെറിപ്പിച്ചു. നിർത്താതെ പോയ കാറിനെ സമീപവാസികൾ ഇരുചക്രവാഹനത്തിൽ പിന്തുടർന്ന്‌ ദേശാഭിമാനി ജങ്‌ഷനിൽ പിടികൂടുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ട്‌ യുവാക്കളെയും കാറും നോർത്ത്‌ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. EC Car Kaloor അപകടത്തിൽപെട്ട കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.