അയ്യമ്പുഴ: രാസവസ്തുക്കള്‍ തേച്ച് മരങ്ങള്‍ ഉണക്കുന്നതായി പരാതി. ചുള്ളിപ്പാലത്തിന് സമീപത്തെ പറമ്പിലെ മരങ്ങളാണ് രാസവസ്തുക്കള്‍ പുരട്ടി ഉണക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചുള്ളി സ്വദേശിയായ ബാബു വര്‍ഗീസ് അയ്യമ്പുഴ പൊലീസില്‍ പരാതി നല്‍കി. ബാബുവിന്റെയും അനുജന്‍ ബിജുവിന്റെയും പറമ്പിലെ തെങ്ങ്, കശുമാവ്, ജാതി, കവുങ്ങ്, തേക്ക്, റബര്‍, പ്ലാവ് തുടങ്ങിയ മരങ്ങളാണ് ഉണക്കിയതെന്നാണ് പരാതിയില്‍ പറയുന്നത്. പറമ്പിലുണ്ടായിരുന്ന കുറെ മരങ്ങള്‍ പലഘട്ടങ്ങളിലായി ഉണങ്ങിയതോടെയാണ് സംശയം തോന്നിയത്. ഇതേതുടര്‍ന്ന് പരിശോധിച്ചപ്പോള്‍ രാസവസ്തുക്കള്‍ പുരട്ടിയതായി ബോധ്യപ്പെട്ടതായി ബാബു വര്‍ഗീസ് പറയുന്നു. മുമ്പും പൊലീസിൽ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ബാബു വര്‍ഗീസ് പറഞ്ഞു. ചിത്രം: ചുള്ളി ബാബു വര്‍ഗീസിന്റെ പറമ്പിലെ തെങ്ങിൻതൈ ഉണങ്ങിയനിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.