കൊച്ചി: മികവിന്‍റെ മേന്മയിലേക്ക് ജില്ലയിലെ ആറ് സ്കൂളുകൾകൂടി. വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്താകെ 53 വിദ്യാലയങ്ങളാണ് ഓണ്‍ലൈന്‍ ചടങ്ങിലൂടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ജി.വി.എച്ച്.എസ്.എസ് പല്ലാരിമംഗലം, ജി.ജി.എച്ച്.എസ്.എസ് നോര്‍ത്ത് പറവൂര്‍, ജി.യു.പി.എസ് കണ്ടന്തറ, ജി.എല്‍.പി.എസ് വളയന്‍ചിറങ്ങര, ജി.യു.പി.എസ് കുമ്പളങ്ങി, ജി.വി.എച്ച്.എസ്.എസ് മാതിരപ്പിള്ളി എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ഉദ്ഘാടനം ചെയ്ത സ്കൂളുകൾ. ഇവിടങ്ങളിൽ പ്രാദേശികതല ഉദ്ഘാടനവുമുണ്ടായിരുന്നു. പല്ലാരിമംഗലം സ്കൂൾ മൂന്നുകോടി ചെലവഴിച്ചും മാതിരപ്പിള്ളി സ്കൂൾ ഒന്നരക്കോടി വിനിയോഗിച്ചും വളയൻചിറങ്ങര സ്കൂൾ 1.8 കോടി രൂപ ചെലവഴിച്ചും നോർത്ത് പറവൂർ സ്കൂൾ 1.05 കോടി രൂപക്കും കുമ്പളങ്ങി സ്കൂൾ ഒരുകോടിക്കും കണ്ടന്തറ സ്കൂൾ 92 ലക്ഷം രൂപ മുതല്‍മുടക്കിലുമാണ് നവീകരണ/ നിർമാണപ്രവർത്തനങ്ങൾ നടത്തിയത്. തിരുവനന്തപുരം പൂവച്ചല്‍ ജി.വി.എച്ച്.എസ്.എസിലാണ് സംസ്ഥാനതല ഉദ്ഘാടനം നടത്തിയത്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. കിഫ്ബിയുടെ അഞ്ചുകോടി രൂപ ധനസഹായത്തില്‍ നിര്‍മിച്ച നാലു കെട്ടിടവും മൂന്നുകോടി ധനസഹായത്തോടെ 10 കെട്ടിടവും ഒരുകോടി ധനസഹായത്തോടെ രണ്ട് സ്‌കൂള്‍ കെട്ടിടങ്ങളും പ്ലാന്‍ ഫണ്ടും മറ്റു ഫണ്ടുകളും പ്രയോജനപ്പെടുത്തിയുള്ള 37 സ്‌കൂള്‍ കെട്ടിടങ്ങളുമാണ് സംസ്ഥാനത്താകെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.