കളമശ്ശേരി: കിൻഫ്രയിൽ സ്വകാര്യ കമ്പനിയിലുണ്ടായ തീപിടിത്തത്തിനിടെ സിറ്റി ഗ്യാസ് ലൈനിലെ ചോർച്ചയും 11 കെ.വി വൈദ്യുതി ലൈനിലെ പൊട്ടിത്തെറിയും ഭീതി ഉയർത്തി. കളമശ്ശേരി കിൻഫ്രയിലെ ഗ്രീൻ ലീഫ് എക്സ്ട്രാക്ഷൻ കമ്പനിക്ക് തീപിടിച്ച സമയം സമീപത്തുകൂടെ കടന്നുപോകുന്ന ഗ്യാസ് ലൈനിനും വൈദ്യുതി ലൈനിനും ഉണ്ടായ അപകടമാണ് രക്ഷാപ്രവർത്തനങ്ങൾക്കിടെ ഭീതി ഉയർത്തിയത്. ഗ്യാസ് ലൈൻ ചോർന്നതോടെ തീ ഉയർന്നു. ഉടൻ വിതരണക്കാരായ ഗെയിൽ ഗ്യാസ് പൈപ്പ് ലൈൻ അധികൃതർ അഗ്നിരക്ഷാ യൂനിറ്റുമായി സ്ഥലത്തെത്തി ഫോം അടിച്ച് നിർവീര്യമാക്കി. ഭൂമിക്കടിയിലൂടെ കമ്പനിയിലേക്ക് വൈദ്യുതി എത്തിക്കുന്ന 11 കെ.വി ലൈനിൽ ചൂടിന്‍റെ സമ്മർദമുണ്ടായതോടെ കമ്പനിക്ക് പുറത്തെ സ്ലാബ് പൊട്ടിത്തെറിച്ചു. ഉടൻ വൈദ്യുതി ജീവനക്കാർ കമ്പനിയിലേക്കുള്ള ലൈൻ വിച്ഛേദിച്ച് പ്രശ്നം പരിഹരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.