അമ്മിണി മുത്തശ്ശിയും കുരുന്നുകളും നാവികസേന ആസ്ഥാനത്ത്​ എത്തി

കൊച്ചി: റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ച്​ വൈറലായ മുത്തശ്ശിയും കുട്ടികളും കൊച്ചിയിലെ നാവികസേന ആസ്ഥാനത്തെത്തി. തൃശൂർ സ്വദേശിയായ അമ്മിണി എന്ന മുത്തശ്ശിയും കുട്ടികളുമാണ്‌ കൊച്ചിയിലെത്തിയത്‌. മുത്തശ്ശി ദേശീയപതാക ഉയർത്തിയപ്പോൾ ആവേശത്തോടെ ഏഴുകുട്ടികൾ മുദ്രാവാക്യം വിളിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി തൃശൂർ സ്വദേശികളായ കുട്ടികളെ നാവികസേന ആസ്ഥാനം സന്ദർശിക്കാൻ ക്ഷണിച്ചത്. കുട്ടികൾക്കൊപ്പം മുത്തശ്ശിയും രക്ഷിതാക്കളും ചേപ്പൂർ സി.എൻ.എൻ ബോയ്​സ്​ ഹൈസ്കൂളിലെ അധ്യാപകരും ഉണ്ടായിരുന്നു. നാവികസേന കപ്പലായ മ​ഗർ സന്ദർശിച്ചശേഷം മാരിടൈം മ്യൂസിയവും ഫോർട്ട്‌കൊച്ചിയിലെ ഐ.എൻ.എസ് ദ്രോണാചാര്യയും സന്ദർശിച്ചു. വിഭവസമൃദ്ധമായ സദ്യക്കുശേഷം നാവികസേന ഉദ്യോഗസ്ഥർ സമ്മാനങ്ങളും നൽകിയാണ് ഇവരെ യാത്രയാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.