Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 12:08 AM GMT Updated On
date_range 10 Feb 2022 12:08 AM GMTഅമ്മിണി മുത്തശ്ശിയും കുരുന്നുകളും നാവികസേന ആസ്ഥാനത്ത് എത്തി
text_fieldsbookmark_border
കൊച്ചി: റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ച് വൈറലായ മുത്തശ്ശിയും കുട്ടികളും കൊച്ചിയിലെ നാവികസേന ആസ്ഥാനത്തെത്തി. തൃശൂർ സ്വദേശിയായ അമ്മിണി എന്ന മുത്തശ്ശിയും കുട്ടികളുമാണ് കൊച്ചിയിലെത്തിയത്. മുത്തശ്ശി ദേശീയപതാക ഉയർത്തിയപ്പോൾ ആവേശത്തോടെ ഏഴുകുട്ടികൾ മുദ്രാവാക്യം വിളിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് അമൃത് മഹോത്സവത്തിന്റെ ഭാഗമായി തൃശൂർ സ്വദേശികളായ കുട്ടികളെ നാവികസേന ആസ്ഥാനം സന്ദർശിക്കാൻ ക്ഷണിച്ചത്. കുട്ടികൾക്കൊപ്പം മുത്തശ്ശിയും രക്ഷിതാക്കളും ചേപ്പൂർ സി.എൻ.എൻ ബോയ്സ് ഹൈസ്കൂളിലെ അധ്യാപകരും ഉണ്ടായിരുന്നു. നാവികസേന കപ്പലായ മഗർ സന്ദർശിച്ചശേഷം മാരിടൈം മ്യൂസിയവും ഫോർട്ട്കൊച്ചിയിലെ ഐ.എൻ.എസ് ദ്രോണാചാര്യയും സന്ദർശിച്ചു. വിഭവസമൃദ്ധമായ സദ്യക്കുശേഷം നാവികസേന ഉദ്യോഗസ്ഥർ സമ്മാനങ്ങളും നൽകിയാണ് ഇവരെ യാത്രയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story