ഉപരോധ സമരം നടത്തി

മാലിപ്പുറം: ബാങ്ക് സെക്രട്ടറി രാഷ്ട്രീയ വിവേചനം കാണിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ്‌ എളങ്കുന്നപ്പുഴ മണ്ഡലം കമ്മിറ്റി കർത്തേടം ബാങ്ക് കവാടം ഉപരോധിച്ചു. ഉദ്യോഗസ്ഥ നിയന്ത്രണത്തിലായ ബാങ്ക്, വായ്പ അനുവദിക്കുന്നതിലും ആവശ്യമായ രേഖകൾ നൽകുന്നതിലും രാഷ്ട്രീയ വിവേചനം കാണിക്കുന്നതായാണ്​ പരാതി. മണ്ഡലം പ്രസിഡന്‍റ്​ സി.വി. മഹേഷ്‌ അധ്യക്ഷത വഹിച്ച സമരം യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡന്‍റ്​ ടിറ്റോ ആന്‍റണി ഉദ്ഘാടനം ചെയ്തു. വിവേക് ഹരിദാസ്, അഖിൽ പീറ്റർ, ജോഹാൻ പരപ്പൻ, ടി.എസ്. ഷിജിത്ത്, ടി.ജെ. ഷൈൻസൺ, ബിജു കണ്ണങ്ങനാട്ട്, എം.പി. ക്ലീറ്റസ്, എ.കെ. ചിന്നൻ, കെ.കെ. സുമേഷ്, ഷിയാഫസ്, കെ.സി. ബോണി, സിംസൺ തോമസ്, ജിതിൻ ആന്‍റണി, വിനീഷ് അഞ്ചലശ്ശേരി തുടങ്ങിയവർ പങ്കെടുത്തു. Samaram കർത്തേടം ബാങ്ക് സെക്രട്ടറി രാഷ്ട്രീയ വിവേചനം കാണിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ്‌ സംഘടിപ്പിച്ച ഉപരോധ സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.