കോതമംഗലം: കോതമംഗലം കേന്ദ്രീകരിച്ച് ഇ.എസ്.ഐ ഡിസ്പെൻസറി അടിയന്തരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിനും സംസ്ഥാന തൊഴിൽ മന്ത്രി വി. ശിവൻകുട്ടിക്കും ഇ.എസ്.ഐ.സി തൃശൂർ റീജനൽ ഡയറക്ടർക്കും കത്ത് നൽകി. താലൂക്കിലെ നേര്യമംഗലം, വടാട്ടുപാറ, ചേലാട്, കോട്ടപ്പടി, ഊന്നുകൽ, പോത്തനിക്കാട്, പല്ലാരിമംഗലം തുടങ്ങിയ പ്രദേശങ്ങളിലെ ഇ.എസ്.ഐ ഗുണഭോക്താക്കൾക്ക് ഏക ആശ്രയം പെരുമ്പാവൂർ ഡിസ്പെൻസറിയാണ്. 25 മുതൽ 43 കി.മീ. വരെ യാത്ര ചെയ്താണ് ഈ പ്രദേശത്തുള്ളവർ ഇവിടെ എത്തിച്ചേരുന്നത്. ഇത്രയും ദൂരം യാത്രചെയ്യേണ്ടി വരുന്നതിനാൽ പലരും ഇപ്പോൾ ഇ.എസ്.ഐയിൽ പോകാതെ കോതമംഗലത്തെ വിവിധ സർക്കാർ-സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്. ഫലത്തിൽ തൊഴിലാളികളും അവരുടെ തൊഴിലുടമകളും അടക്കുന്ന ഇ.എസ്.ഐ വിഹിതം ഈ ഗുണഭോക്താക്കൾക്ക് പ്രയോജനം ഇല്ലാതെ പോവുകയാണ്. അടിയന്തര ചികിത്സ വേണ്ടിവരുന്ന സമയത്തും മറ്റ് പ്രൈവറ്റ് സ്പെഷാലിറ്റി-സൂപ്പർ സ്പെഷാലിറ്റി ചികിത്സകൾക്കും രോഗികൾ പെരുമ്പാവൂരിൽ എത്തേണ്ട അവസ്ഥയാണെന്നും ആയതിനാൽ സർക്കാർ ഇക്കാര്യത്തിൽ പ്രത്യേക ഇടപെടൽ നടത്തണമെന്നും എം.പി കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.