കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്​ നവീകരണം ഉടൻ ആരംഭിക്കും -എം.എൽ.എ

മൂവാറ്റുപുഴ: നിർമാണം പാതിവഴിയിൽ നിലച്ച മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്​ നവീകരണം ഉടൻ പൂർത്തിയാക്കുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. സ്റ്റാൻഡിന്റെ നിർമാണം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി യാത്രക്കാരിൽനിന്നും പൊതുജനങ്ങളിൽനിന്നും എം.എൽ.എ നേരിട്ടെത്തി അഭിപ്രായങ്ങൾ സ്വരൂപിച്ചു. തുടർന്ന് ജീവനക്കാരുമായും ചർച്ച നടത്തി. സ്റ്റാൻഡ്​ നവീകരണവുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി മാനേജിങ്​ ഡയറക്ടറുമായും എം.എൽ.എ ചർച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് നവീകരണം നടത്തുക. ശുചിമുറിയായിരുന്നു യാത്രക്കാരുടെ പ്രധാന ആവശ്യം. ഇതിനു മുൻഗണന നൽകും. സ്റ്റാൻഡിലെ കസേരകൾ, ഓടകൾ, ലൈറ്റുകൾ, ഫാനുകൾ എന്നിവ അടക്കമുള്ളവയുടെ നിർമാണം ഉടൻ പൂർത്തിയാക്കും. ഇതിനായി അടിയന്തര പ്രാധാന്യത്തോടെ പദ്ധതി തയാറാക്കിയതായും എം.എൽ.എ പറഞ്ഞു. പണി പൂർത്തിയാക്കി മൂവാറ്റുപുഴയെ മികച്ച സ്റ്റാൻഡാക്കി മാറ്റുമെന്നും എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.