കിൻഫ്രക്ക്​ സമീപം വീണ്ടും തീപിടിത്തം

കളമശ്ശേരി: കിൻഫ്രക്ക് സമീപം സ്വകാര്യ കമ്പനിക്ക് കീഴി​ലെ ഭൂമിയിലെ കാട്ടിൽ വീണ്ടും വൻ തീപിടിത്തം. എച്ച്.എം.ടിയിൽനിന്ന്​ സ്വകാര്യ കമ്പനി വാങ്ങിയ കാട് കയറിക്കിടക്കുന്ന ഏഴേക്കറോളം ഭാഗത്താണ് തീ പടർന്നത്. ഞായറാഴ്ച വൈകീട്ട്​ ഏഴോടെ പിടിച്ച തീ ഏലൂർ, തൃക്കാക്കര ഭാഗത്തുനിന്നുള്ള അഗ്​നിരക്ഷാ യൂനിറ്റുകൾ മണിക്കൂറുകൾ പ്രയത്നിച്ചാണ് നിയന്ത്രണ വിധേയമാക്കിയത്. സ്ഥലത്ത് തമ്പടിക്കുന്ന ചില സാമൂഹികവിരുദ്ധരാണ് ഇതിന് പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം. എല്ലാ വർഷവും തീ പിടിക്കുന്ന പ്രദേശത്ത് ഒരു മാസം മുമ്പ് ഇത്തരത്തിൽ രാത്രി തീ പിടിച്ചിരുന്നു. ഇടക്കിടെയുള്ള തീപിടിത്തംമൂലം സമീപത്തെ താമസക്കാർ ആശങ്കയിലാണ്. ഭൂമിക്ക് മധ്യത്തിലൂടെ ഹൈടെൻഷൻ വൈദ്യുതി ലൈൻ കടന്നുപോകുന്നുണ്ട്. രാത്രിയിലെ തീപിടിത്തം ഭീഷണിയാണെന്ന് അഗ്​നിരക്ഷാസേന വിഭാഗം പറഞ്ഞു. EC KALA 5 FIRE-2 കളമശ്ശേരി കിൻഫ്രക്ക്​ സമീപം സ്വകാര്യ സ്ഥാപനത്തി‍ൻെറ സ്ഥലത്തുണ്ടായ തീപിടിത്തം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.