സ്വര്‍ണക്കടത്ത്​ കേസ്​ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ആരാണെന്ന്​ കണ്ടെത്തണം -കെ. ബാബു

സ്വര്‍ണക്കടത്ത്​ കേസ്​ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ആരെന്ന്​​ കണ്ടെത്തണം -കെ. ബാബു തൃപ്പൂണിത്തുറ: രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെടുന്ന സ്വര്‍ണക്കടത്തു കേസില്‍പോലും നിയമത്തെ അതി‍ൻെറ വഴിക്ക് പോകാന്‍ സംസ്ഥാന സര്‍ക്കാറും ആഭ്യന്തര വകുപ്പും അനുവദിക്കുന്നി​ല്ലെന്ന് കെ. ബാബു എം.എല്‍.എ. സ്വര്‍ണക്കടത്തുകാര്‍ക്ക് ഇപ്പോള്‍ കേരളം പറുദീസയായി മാറിയത് കേസ് അന്വേഷണത്തില്‍ പ്രതികള്‍ക്ക് ഉന്നത കേന്ദ്രങ്ങളില്‍നിന്ന് കിട്ടിയ സംരക്ഷണം കണ്ടാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രതിപുരുഷന്‍ തന്നെ കള്ളക്കടത്തിന് കാര്‍മികത്വം വഹിക്കുന്നു. ഒട്ടേറെ തെളിവുകള്‍ പുതുതായി പുറത്തുവന്നിട്ടുണ്ടെങ്കിലും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുന്നിട്ടിറങ്ങുമോ എന്നതില്‍ ഉറപ്പില്ലെന്നും കെ. ബാബു പറഞ്ഞു. അന്വേഷണ ഏജന്‍സികളെയും കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന കള്ളക്കടത്ത് പ്രതികളെയും സമ്മര്‍ദത്തിലാക്കിയും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ആരാണെന്നു കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.