കൊച്ചി പഴയ കൊച്ചിയാകി​ല്ലെന്ന്​ ജി.സി.ഡി.എ ചെയർമാൻ

കൊച്ചി: കൊച്ചി പഴയ കൊച്ചിയല്ലെന്നും അതിന് അനുസരിച്ചുള്ള വികസനത്തിനാകും മുൻഗണന നൽകുകയെന്നും ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള. കൊച്ചിയുടെ വികസനത്തിന്​ രാഷ്ട്രീയഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടവന്ത്രയിലെ ജി.സി.ഡി.എ ആസ്ഥാനത്ത് ചെയര്‍മാനായി സ്ഥാനമേറ്റെടുത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറുന്ന കൊച്ചിയുടെ വിപുലമായ ആവശ്യങ്ങള്‍കൂടി പരിഗണിച്ച് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഭരണപരമായ കാര്യങ്ങളേക്കാള്‍ വികസനപരമായ കാഴ്ചപ്പാടിന്​ മുന്‍തൂക്കം നല്‍കുന്ന അതോറിറ്റിയാണ് ജി.സി.ഡി.എ എന്നും അദ്ദേഹം പറഞ്ഞു. കടവന്ത്രയിലെ ജി.സി.ഡി.എ ആസ്ഥാനത്ത് ഭാര്യ കെ.എം. ഷീല, മക്കളായ സി. ശാലിനി, പ്രമോദ് സി. ദാസ്, മരുമകന്‍ പി. ജിജിന്‍ എന്നിവര്‍ക്കൊപ്പമാണ് എത്തിയത്. ജി.സി.ഡി.എ ജനറല്‍ കൗണ്‍സില്‍, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ മേയര്‍ എം. അനില്‍കുമാര്‍, എം.എല്‍.എമാരായ കെ.ജെ. മാക്സി, ടി.ജെ. വിനോദ്, പി.വി. ശ്രീനിജിന്‍, ജില്ല പഞ്ചായത്ത് അംഗം എ.എസ്. അനില്‍കുമാര്‍, സര്‍ക്കാര്‍ പ്രതിനിധികളായ കെ.കെ. ഷിബു, എ.ബി. സാബു, പി.എ. പീറ്റര്‍, മന്ത്രി പി. രാജീവി‍ൻെറ പ്രതിനിധിയായ വി.എം. ശശി, ജി.സി.ഡി.എ സെക്രട്ടറി അബ്ദുൽമാലിക്ക്, ജില്ല ടൗണ്‍ പ്ലാനര്‍ കെ.എം. ഗോപകുമാര്‍, സി.എം. സ്വപ്ന, മുന്‍ മന്ത്രി എസ്. ശര്‍മ,​ ഗോപി കോട്ടമുറിക്കല്‍, ജി.സി.ഡി.എ മുന്‍ ചെയര്‍മാന്മാരായ സി.എന്‍. മോഹനന്‍, അഡ്വ. വി. സലിം, സാബു ജോര്‍ജ്, കെ.എം.ഐ മേത്തര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. photo - GCDA - ജി.സി.ഡി.എ ചെയർമാനായി കെ. ചന്ദ്രന്‍പിള്ള ചുമതലയേൽക്കുന്നു. മേയർ എം. അനിൽകുമാർ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.